ചാഞ്ചാട്ടത്തിലാണ് പൊന്ന്…സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്; ഇന്നത്തെ വിലയറിയാം

ചാഞ്ചാട്ടത്തിലാണ് പൊന്ന്…സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 2 ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം.

സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

നവംബറിലെ സ്വര്‍ണവില (പവനില്‍)

നവംബര്‍ 01: 59,080

നവംബര്‍ 02: 58,960

നവംബര്‍ 03: 58,960

നവംബര്‍ 04: 58,960

നവംബര്‍ 05: 58,840

നവംബര്‍ 06: 58,920

നവംബര്‍ 07: 57,600

നവംബര്‍ 08: 58,280

നവംബര്‍ 09: 58,200

നവംബര്‍ 10: 58,200

നവംബര്‍ 11: 57,760

നവംബര്‍ 12: 56,680

നവംബര്‍ 13: 56,360

നവംബര്‍ 14: 55,480

നവംബര്‍ 15: 55,560

നവംബര്‍ 16: 55,480

നവംബര്‍ 17: 55,480

നവംബര്‍ 18: 55,960

നവംബര്‍ 19: 56520

നവംബര്‍ 20: 56920

നവംബര്‍ 21: 57160

നവംബര്‍ 22: 57,800

നവംബര്‍ 23: 58,400

നവംബര്‍ 24: 58,400

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )