അനക്കമില്ലാതെ സ്വർണവില; തുടർച്ചയായ മൂന്നാം ദിനവും ഒരേ നിരക്കിൽ  വിപണി

അനക്കമില്ലാതെ സ്വർണവില; തുടർച്ചയായ മൂന്നാം ദിനവും ഒരേ നിരക്കിൽ  വിപണി

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേവിലയില്‍ തുടരുന്ന വിലയില്‍ ഇന്നും മാറ്റമില്ല. പുതുവര്‍ഷത്തില്‍ ഉയര്‍ച്ചകള്‍ മാത്രം രേഖപ്പെടുത്തിയ സ്വര്‍ണ വിപണിയില്‍ ഇതാദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞിരുന്നത്. 320 രൂപയുടെ കുറവാണ് അന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നും 57,720 ആണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,215 രൂപയാണ് ഇന്നത്തെ വില.

ഡിസംബര്‍ 11,12 തീയതികളില്‍ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പുതുവര്‍ഷത്തിലെ ട്രെന്‍ഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.

ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )