ഒരു പൊടിക്ക് അടങ്ങി സ്വര്‍ണവില…ഇന്ന് നേരിയ കുറവ്‌

ഒരു പൊടിക്ക് അടങ്ങി സ്വര്‍ണവില…ഇന്ന് നേരിയ കുറവ്‌

സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. അനുദിനം പുതിയ ഉയരങ്ങൾ കീഴടക്കുന്ന സ്വർണ വിപണി ഇന്നലെ സർവ്വകാല റെക്കോർഡിലേക്ക് കടന്നിരുന്നു.  ഇന്ന് വിലയിൽ നേരിയ ആശ്വാസമുണ്ട്. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്.

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )