ഒന്ന് പതിയെ പോ എന്റെ പൊന്നേ…സ്വര്‍ണവില 6000ത്തിലേക്കോ? ഇന്ന് റെക്കോര്‍ഡ് വിലയില്‍ വിപണി

ഒന്ന് പതിയെ പോ എന്റെ പൊന്നേ…സ്വര്‍ണവില 6000ത്തിലേക്കോ? ഇന്ന് റെക്കോര്‍ഡ് വിലയില്‍ വിപണി

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. ഇന്നലെ 59000 എത്തിയ സ്വര്‍ണ വില ഇന്ന് വീണ്ടും ഉയരുകയാണ്. 520 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവര്‍. രണ്ട് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്. ഇന്ന് 59,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7440 രൂപയാണ് നല്‍കേണ്ടത്.

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. ഒക്ടോബര്‍ 29ന് 59000 കടന്ന സ്വര്‍ണവില വീണ്ടും കുതിച്ചുയരുകയാണ്. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )