സ്വർണവില വീണ്ടും കുറഞ്ഞു; ക്രിസ്മസ് കളറാക്കാനൊരുങ്ങുന്ന ആഭരണ പ്രേമികൾക്ക് ആശ്വാസം

സ്വർണവില വീണ്ടും കുറഞ്ഞു; ക്രിസ്മസ് കളറാക്കാനൊരുങ്ങുന്ന ആഭരണ പ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നു ആശ്വാസം. തുടര്‍ച്ചയായ മൂന്ന് ദിവസവും വിപണിയില്‍ ചലനങ്ങളില്ലാതെയായിരുന്നു തുടര്‍ന്നിരുന്നത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7090 രൂപയാണ് നല്‍കേണ്ടി വരിക. പുതുവര്‍ഷവും ക്രിസ്മസും അടുത്തിരിക്കെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികള്‍ നോക്കിക്കാണുന്നത്.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,900 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.

നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )