ഇന്നലെ കുറഞ്ഞു, ഇന്ന് കൂടി; പുതുവർഷ ദിനത്തിൽ വർദ്ധനവോടെ സ്വർണവിപണി
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പുതുവര്‍ഷ ദിനത്തില്‍ വില ഉയര്‍ച്ചയോടെയാണ് വിപണി തുടങ്ങുന്നത്. ഇന്നലെ സ്വര്‍ണത്തിന് പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി വില 56000ത്തിലെത്തിയിരുന്നു. ഇന്നലെ കുറഞ്ഞ തുക വീണ്ടും കൂടിയാണ് പഴയ നിരക്കിലേക്ക് സ്വര്‍ണ വിപണിയെത്തുന്നത്. ഇതോടെ ഇന്ന് ഒരു പവന് 57,200 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 7150 രൂപയാണ് വില.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.