ഗസ്സ വെടിനിർത്തൽ കരാർ ഇന്ന് നിലവിൽ വന്നേക്കും; ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് നിലവില്‍ വന്നേക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ആണ് കരാര്‍ നിലവില്‍ വരിക. വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ആവശ്യമെങ്കില്‍ ഗസയില്‍ യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
1890 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 33 ഇസ്രയേലി ബന്ദികളെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് മധ്യസ്ഥരായ ഈജിപ്ത് അറിയിച്ചു. ഇന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികള്‍ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. മൂന്ന് വനിതാ ബന്ദികളെയാകും ആദ്യം മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചു.
ഇന്നലെ ഇസ്രായേല്‍ സമ്പൂര്‍ണ കാബിനറ്റും വെടിനിര്‍ത്തല്‍ കരാറിന്? അംഗീകാരം നല്‍കിയിരുന്നു.ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതല്‍ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെന്‍ഗ്വിറിന്റെ ജൂത പവര്‍ പാര്‍ട്ടി സര്‍ക്കാറില്‍ നിന്ന് രാജി വെക്കും.