‘അവൻ പരമ നാറി, പ്രാകൃതനും കാടനും’; ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ
ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍. ബോബി ചെമ്മണ്ണൂര്‍ പരമ നാറിയാണെന്നാണ് ജി സുധാകരന്റെ വിമര്‍ശനം. ബോബി ചെമ്മണ്ണൂര്‍ പ്രാകൃതനും കാടനുമാണെന്നും ജെ സുധാകരന്‍ പറഞ്ഞു. കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.
ബോബി ചെമ്മണ്ണൂരിന് ഒറ്റ സംസ്‌കാരമേ ഒള്ളു എന്നും അത് ലൈംഗിക സംസ്‌കാരമാണ് എന്നും ജെ സുധാകരന്‍ പറഞ്ഞു. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവന്‍. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി എന്നും ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ തങ്ങള്‍ തല്ലിയനെ എന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം പൊലീസിനെതിരെയും ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്നും അതിന് ആരും പരാതി കൊടുക്കേണ്ടതില്ല എന്നും ജെ സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരന്‍ ചോദിച്ചു.