കേന്ദ്ര ബജറ്റ് 2024-25: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി, 4 കോടി യുവാക്കള്‍ക്ക് അവസരം

കേന്ദ്ര ബജറ്റ് 2024-25: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി, 4 കോടി യുവാക്കള്‍ക്ക് അവസരം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി ആരംഭിച്ചു കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്‌ക്ക് 1.48 ലക്ഷം കോടി അനുവദിക്കും. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവതയ്‌ക്ക് തൊഴിൽ, നൈപുണ്യ വികസനം.രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി. കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി, പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ എന്നിവയാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി. മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം നൽകുന്നു. കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി, അമൃത്സർ-കൊൽക്കത്ത വ്യവസായ ഇടനാഴി, രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ പിന്തുണ,മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.

മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ, ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴിൽ ആറ് കോടി കർഷകർ,10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ. രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം അനുവദിക്കും.എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം.

ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം പ്രഖ്യാപിച്ചു. ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും, ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം.കൂടാതെ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപ ലഭ്യമാക്കും.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു. നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )