കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലില്‍ റോഡിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. അര്‍ധരാത്രിയിലാണ് റോഡില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. നാടന്‍ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉഗ്രശബ്ദത്തില്‍ രണ്ട് തവണ സ്ഫോടനം ഉണ്ടായി. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലില്‍ രണ്ട് ദിവസത്തിന് മുന്‍പ് സ്ഫോടനം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥാലത്ത് കണ്ടോത്തുംചാലില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )