‘മാനദണ്ഡം പാലിക്കാതെ നടത്തിയ വെടിക്കെട്ട്’; ജില്ലാ കളക്ടര്‍
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിൽ വെടിക്കെട്ട് നടത്തിയത് മാനദണ്ഡം പാലിക്കാതെയാണെന്ന് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ. അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് കളക്ടർ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
CATEGORIES Kerala