ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു
ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുചേരിയിലുമായി 13 പേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ മൂന്ന് പേരും വെല്ലൂരില്‍ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 10 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവണ്ണാമലൈയില്‍ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പുതുച്ചേരിയിലും വിഴുപ്പുറത്തും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്‌വര്‍ക്ക് സംവിധാനവും ഇല്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളില്‍ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തും.
ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂര്‍, ധര്‍മ്മഗിരി ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഏഴ് പേര്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.