ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു; ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരും: ഫാറൂഖ് അബ്ദുള്ള

ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു; ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരും: ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ജനങ്ങള്‍ നല്‍കിയ വിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോല്‍ പ്രതിപക്ഷം ദുര്‍ബലമായിരുന്നു. അവിടെ സ്വേച്ഛാധിപത്യം മാത്രമാണുണ്ടായിരുന്നത്. അന്ന് പ്രതിപക്ഷത്തെ കേള്‍ക്കാന്‍ ആരും തയാറായിരുന്നില്ല. എന്നാല്‍ വോട്ടിലൂടെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തെ തോല്‍പ്പിച്ചിരിക്കുന്നു. ദൈവത്തിന് നന്ദി’- ഫാറൂഖ് പറഞ്ഞു. ജമ്മുവിലെ അഞ്ച് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടിടത്ത് വിജയിച്ചിരുന്നു.അതേസമയം ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഇല്ലെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശമീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തു വന്നു. എന്‍ഡിഎ മുസ്‌ലിം മുക്തമാണ്, ക്രിസ്ത്യന്‍ മുക്തമാണ്, ബുദ്ധ-സിഖ് മുക്തമാണ്. എന്നിട്ടും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിന്നുണ്ടെന്ന് അവകാശപ്പെടുന്നു.’ ഒമര്‍ എക്സില്‍ കുറിച്ചു. അനന്തനാഗ്-രജൗരി സീറ്റില്‍ ഒമര്‍ പരാജയപ്പെട്ടിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )