എല്ലാം വാഗ്ദാനം മാത്രമായിരുന്നു;മുടക്കിയ പണത്തിന്റെ ലാഭ വിഹിതമോ കണക്കോ നൽകിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ പരാതി

എല്ലാം വാഗ്ദാനം മാത്രമായിരുന്നു;മുടക്കിയ പണത്തിന്റെ ലാഭ വിഹിതമോ കണക്കോ നൽകിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ പരാതി

എറണാകുളം: ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സോഫിയ പോള്‍ ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സിനിമയുടെ എക്‌സിക്യൂട്ടീവ് നിര്‍മാതാക്കളില്‍ ഒരാളായ അഞ്ജന എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തിരിക്കുന്നത് . ഇരുവരും രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും, ഇവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയ്ക്കായി താന്‍ മുടക്കിയത് 6 കോടി രൂപയാണെന്ന് പരാതിക്കാരി പറയുന്നു. 30% ലാഭവിഹിതം തരാം എന്നാണ് വാഗ്ദാനം ചെയ്തിരുന്നത് .എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന് കണക്കോ നല്‍കിയില്ല. ഇത് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല .തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരി പറയുന്നു

സിനിമ വന്‍ വിജയമാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. 100 കോടിയിലേറെ കളക്ഷന്‍ ലഭിച്ചതാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.പലതവണ ആവശ്യപ്പെട്ടിട്ടാണ് നല്‍കിയ തുക പോലും തിരികെ ലഭിച്ചത് എന്ന് പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )