‘അത്യന്തം വേദനാജനകം’; ആലപ്പുഴ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
ആലപ്പുഴ കളര്‍കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ വിദ്വാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കെഎസ്ആര്‍ടിസി ബസുമായി കാര്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. പരുക്കേറ്റ ഒരാളുടെ നില ?ഗുരുതരമാണ്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാള്‍സംഭവസ്ഥലത്തും നാല് പേര്‍ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
വാഹനാപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ത്ഥികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വിദ്യാര്‍ത്ഥികള്‍ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കളര്‍കോട് ജംക്ഷനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആര്‍ടിഒ പറഞ്ഞു.