മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാന്‍, മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ വാദം; പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാന്‍, മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ വാദം; പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്നും മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ വാദമാണെന്നും അദ്ദേഹം തചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണ്. മുഖ്യമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലുള്ള പാലമാണ് എഡിജിപിയെന്നും ചെന്നിത്തല ആരോപിച്ചു. വത്സന്‍ തില്ലങ്കേരിയുമായും എഡിജിപി കൂടിക്കാഴ്ച നടത്തി. നാലുമണിക്കൂര്‍ സമയം ചര്‍ച്ച ചെയ്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )