മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് കൈയൊഴിയാനാവില്ല; ദ ഹിന്ദുവിന് പിആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങള്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് സൂചന
ന്യൂഡല്‍ഹി: ദ ഹിന്ദു ദിനപത്രത്തിന് പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങള്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ വ്യക്തികളാണ് വിവരങ്ങള്‍ ഏജന്‍സിക്ക് കൈമാറിയത് എന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിലെ വിവാദ ഭാ?ഗം പിആര്‍ എജന്‍സി എഴുതി നല്‍കിയതെന്നായിരുന്നു ദ ഹിന്ദു ദിനപത്രം വിശദീകരിച്ചത്. എന്നാല്‍ പി ആര്‍ ഏജന്‍സിക്ക് ഈ വിവരങ്ങള്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേരാണ് ഇത് എഴുതി നല്‍കിയത്. ഒരാള്‍ വിവരങ്ങള്‍ നല്‍കുകയും മറ്റേയാള്‍ അത് ഇം?ഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത് പി ആര്‍ എജന്‍സിക്ക് അയക്കുകയുമായിരുന്നു. കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സി അത് ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ സെപ്റ്റംബര്‍ 13 ന് ഈ പി ആര്‍ ഏജന്‍സി ദേശീയ മാധ്യമങ്ങള്‍ക്ക് റിലീസുകള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ചും ഹവാല ഇടപാടിനെ കുറിച്ചും മലപ്പുറത്തിനെ മുദ്രകുത്തിക്കൊണ്ടാണ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ 21 ലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ മാറ്റം വരുത്തിയായിരുന്നു പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ പണം കേരളത്തിലേക്കെത്തുന്നത് സംസ്ഥാന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന ഭാ?ഗമാണ് ഇവര്‍ എഴുതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്ന സൂചന.
സെപ്റ്റംബര്‍ 21 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കരിപ്പൂര്‍ വിമാനത്താവളം വഴി വരുന്ന സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകളാണ്. എന്നാല്‍ റിലീസുകളില്‍ കരിപ്പൂരെന്നല്ല മലപ്പുറമെന്നാണ് പറയുന്നത്. മലപ്പുറം ജില്ലയെ ലക്ഷ്യം വച്ചാണ് ഈ ?ഗൂഢനീക്കമെന്നാണ് റിലീസുകളില്‍ നിന്ന് വ്യക്തമാവുക, ബിജപി ഉയര്‍ത്തുന്ന ആരോപണങ്ങളിലെ സമാനമായ ഭാ?ഗങ്ങള്‍ ഈ റിലീസിന്റെ ഭാഗമായി വന്നിരിക്കുന്നുവെന്നും കാണാം.
സെപ്റ്റംബര്‍ 29 ന് ദ ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ ഭാഗം ഉയര്‍ത്തി പി വി അന്‍വര്‍ രംഗത്തെത്തിയതോടെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം രം?ഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്‌സന്‍ എന്ന പി ആര്‍ കമ്പനി എഴുതി നല്‍കിയ ഭാഗമാണ് മലപ്പുറം പരാമര്‍ശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.