തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി; ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിക്കും

തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി; ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിക്കും

തെലങ്കാന: തെലങ്കാനയിൽ ഇന്ന് ജാതി സെൻസസിന് തുടക്കം. വലിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് രേവന്ത് റെഡ്ഡി സർക്കാർ സെൻസസ് നടപടികൾക്ക് തുടക്കം കുറിച്ചത്. പിന്നോക്ക വികസനമന്ത്രി പൂനം പ്രഭാകർ സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്തു.

ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാണ് സെൻസസ് ഡാറ്റ ഉണ്ടാക്കുന്നത്. സെൻസസ് എടുക്കാനായി എൺപതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്നാഴ്ച്ച കൊണ്ട് സെൻസസ് പൂർത്തിയാക്കാനാണ് തീരുമാനം. വിവരശേഖരണത്തിനായി 75 ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണം. പ്രധാനമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുന:ക്രമീകരിച്ച് ആനുകൂല്യങ്ങൾ പുതുക്കുകയാണ് സർക്കാർ ലക്ഷ്യം. നേരത്തേ ബീഹാറിലും കർണാടകയിലും ജാതി സെൻസസ് നടത്തിയിരുന്നു. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ജാതി സെൻസ് നടത്താൻ തുടങ്ങിയിരുന്നു. പക്ഷേ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായതോടെ സെൻസസ് നിർത്തിവെച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )