നടിയെ കടന്നുപിടിച്ചെന്ന് പരാതി; മണിയൻപിള്ള രാജുവിനെതിരെ കേസ്
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ മണിയൻ പിള്ള രാജുവിനെതിരെ കേസ് എടുത്ത് പീരുമേട് പൊലീസ്. ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ കടന്നുപിടിച്ചെന്ന് പരാതി. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് പരാതി നൽകിയത്.
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു.
CATEGORIES Entertainment