ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്ന് ട്വീറ്റ്: അപകീര്‍ത്തി കേസില്‍ ധ്രുവ് റാഠിക്കെതിരേ കേസ്
മുംബൈ: ലോക്സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്കിയ പരാതിയിലാണ് നടപടി.
സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.
ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെയാണ് അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്.
2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.
CATEGORIES India