ഇന്ത്യയിലേക്കുള്ള വിമാന യാത്രികരുടെ അധിക സുരക്ഷാ നടപടികൾ പിൻവലിച്ച് കാനഡ

ഇന്ത്യയിലേക്കുള്ള വിമാന യാത്രികരുടെ അധിക സുരക്ഷാ നടപടികൾ പിൻവലിച്ച് കാനഡ

ഓട്ടവ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി ഈ ആഴ്ച നടപ്പിലാക്കിയ അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ കനേഡിയൻ സർക്കാർ എടുത്തുകളഞ്ഞു. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി അനിതാ ആനന്ദിൻ്റെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, എയർപോർട്ട് ഏരിയകളിൽ പ്രവേശിക്കുന്നതിന് കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റി യാത്രക്കാർക്കും, ബാഗേജുകൾക്കുമായുള്ള സ്ക്രീനിം​ഗ് നടപടികൾ അധികമാക്കിയിരുന്നു.

കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ഇക്കാലൂയിറ്റിലേക്ക് തിരിച്ചുവിട്ട സംഭവത്തെ തുടർന്നായിരുന്നു ഈ തീരുമാനം. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം രൂക്ഷമായതോടെയാണ് ഇത്തരം നടപടികൾ ഇപ്പോൾ കടുപ്പിക്കുന്നത്.

അതേസമയം, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ കാനഡ തള്ളി. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും, തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.

കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കാനഡയുടെ വിശദീകരണം പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ മാധ്യമമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )