ജാമ്യം എതിർക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ യു ട്യൂബ് വീഡിയോകൾ; ഹണി റോസിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പൊലീസ്. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. യൂട്യൂബ് ചാനലുകളില്‍ അടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു
CATEGORIES Kerala