ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്, ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്, ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്.

ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്.

വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )