റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; പരിക്കേറ്റ് റോഡില്‍ക്കിടന്ന യുവാവിന്റെ ശരീരത്തിലൂടെ ആംബുലന്‍സ് കയറിയിറങ്ങി ദാരുണാന്ത്യം
തിരുവനന്തപുരം: ആംബുലന്‍സ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് മരിച്ചത്. ആംബുലന്‍സും ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അനന്തുവിനെ ബൈക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ് റോഡില്‍ക്കിടന്ന അനന്തുവിന്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലന്‍സ്.
CATEGORIES Kerala