ബാര്‍കോഴയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി, പ്രതി തന്നെ വാദി ആകുന്നുവെന്ന്; വിഡിസതീശന്‍
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് പ്രതിക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ എന്തൊക്കെ മോശമായ കാര്യങ്ങളാണ് സഭയില്‍ കെഎം മാണിക്ക് എതിരെ അന്ന് സഭയില്‍ ഉപയോഗിച്ചതെന്ന് വിഡി സതീശന്‍ ചോദിച്ചു. ജനങ്ങളാണ് കുരുക്കുമായി നടക്കുന്നത്, പ്രതിപക്ഷം അല്ലെന്നും അദ്ദേഹം പറഞ്ഞു .
അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും .അത് തടസ്സപ്പെടുത്തല്‍ ആണോ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു. പ്രതി തന്നെ വാദി ആകുന്നു വെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യം അല്ലെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ സഭ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ ബാനറുകളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി.
റയും നിര്‍മിതബുദ്ധി അധിഷ്ഠിതമാക്കുന്നതിനും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ഇതേതുടര്‍ന്ന് കമ്പനി തീരുമാനിച്ചിരുന്നു. അറ്റാദായം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചതോടെ മൂന്നു വ്യാപാര ദിനങ്ങളിലും വണ്‍97 കമ്യൂണിക്കേഷന്റെ ഓഹരികള്‍ നേട്ടത്തിലാണ്. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ എട്ട് ആഴ്ചക്കിടെ ഇതാദ്യമായി ഓഹരി വില 400 കടന്ന് 414ല്‍ എത്തി. മെയ് മാസത്തെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 310 രൂപയില്‍നിന്ന് 33.60 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.