അൻവറിന്റെ പിന്തുണ ഗുണം ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ
പി.വി അന്‍വറുമായി ചര്‍ച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിപകക്ഷം ദീര്‍ഘകാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട് ചര്‍ച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുല്‍് പറഞ്ഞു.
മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് അന്‍വറിന്റെ പിന്തുണ തേടുന്നത്. യുഡിഎഫ് 8 വര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഭരണ പക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അന്‍വര്‍. അന്‍വറിന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് നേതൃത്വമാണ് സംസാരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് പിവി അന്‍വറിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെന്നാണ് സൂചന.
എന്നാല്‍ വിഡി സതീശന്‍ പിന്തുണ വേണമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും തല്‍ക്കാലം സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് പിവി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. ചേലക്കരയില്‍ നിന്ന് രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥിയായ സുധീറിനെ പിന്തുണയ്ക്കണം. ഇക്കാര്യം യുഡിഎഫിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും അവര്‍ ഇപ്പോഴും ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.