ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി; രണ്ടുരോഗികള്‍ മരിച്ചു

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി; രണ്ടുരോഗികള്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെതിനെ തുടർന്ന് രണ്ട് രോഗികള്‍ മരിച്ചു. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. എടരിക്കോട് സ്വദേശി സുലൈഖ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരണപ്പെട്ടത്.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു സുലൈഖ. ഷജില്‍ കുമാറിനെയാകട്ടെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )