പുഷ്പ 2 പ്രീമിയർ ഷോ അപകടം; ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ

പുഷ്പ 2 പ്രീമിയർ ഷോ അപകടം; ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ. നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സന്ദർശനം. മസ്തിഷ്ക മരണം സംഭവിച്ച ഒൻപതു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട്‌ മരിച്ചിരുന്നു. ശ്രീതേജിന്റെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപ നൽകിയിരുന്നു.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാം​ഗോപാൽപേട്ട് പൊലീസ് അല്ലു അർജുന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അല്ലു അർജുന്റെ സന്ദർശനം സംബന്ധിച്ച് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുൻ ആശുപത്രിയിൽ എത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )