ആരോപണങ്ങള്‍ സത്യമാണെങ്കില്‍ കാമത്തവളകളുടെ മലയാള സിനിമ എന്ന ചീത്തപ്പേര് ചാര്‍ത്താം. ലിസ്റ്റില്‍ അടുത്ത വിക്കറ്റ് ആരുടേത്

ആരോപണങ്ങള്‍ സത്യമാണെങ്കില്‍ കാമത്തവളകളുടെ മലയാള സിനിമ എന്ന ചീത്തപ്പേര് ചാര്‍ത്താം. ലിസ്റ്റില്‍ അടുത്ത വിക്കറ്റ് ആരുടേത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ലൈംഗിക പീഡന പരാതിയില്‍ മുങ്ങി മലയാള സിനിമ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താര പ്രമുഖര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങളാണ് ഉയരുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, സിപിഐഎം നേതാവും എംഎല്‍എയുമായ മുകേഷ്, എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖ് തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരെ കൂടാതെ ഇടവേള ബാബുവിനെതിരെയും ബാബുരാജിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. ജനയൂര്യക്കെതിരെ ആരോപണം ഉയര്‍ത്തിയതാവട്ടെ നടി മിനുമുനീറും. തീര്‍ന്നില്ല ലിസ്റ്റില്‍ മണിയന്‍ പിള്ള രാജുവുമുണ്ട്.

നടി രേവതി സമ്പത്താണ് സിദ്ദീഖിനെതിരെ ആരോപണം ഉയര്‍ത്തിയത്. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി ആരോപിച്ചു.

അതേസമയം ആരോപണങ്ങള്‍ തള്ളിയ മുകേഷ് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിപിഐഎം എംഎല്‍എ എന്ന നിലയില്‍ തനിക്കെതിരെയുള്ള ബാലിശമായ ആരോപണമാണിതെന്നും പറഞ്ഞു. മുകേഷിനെതിരെ കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫാണ് വീണ്ടും രംഗത്തെത്തിയത്. നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചോദിച്ചു. നേരത്തേ, സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിലൂടെയായിരുന്നു ടെസ് ജോസഫ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ടെസ് താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് അന്ന് തുറന്നുപറഞ്ഞിരുന്നത്. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് പറഞ്ഞത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തെത്തിയത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചവെന്നായിരുന്നു ആരോപണം. മുറിയിലേക്ക് ക്ഷണിച്ച് ശേഷം കയ്യിലും പിന്നീട് ശരീരത്തിലും സ്പര്‍ശിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് പരാതി നല്‍കി. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നല്‍കിയത്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചു. രേവതി സമ്പത് ഉന്നയിച്ച ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഞ്ജിത്തും രാജിവെച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )