നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിൻകര കോമളം.

കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളത്തിന്റെ ശ്രദ്ധേയ ചിത്രം. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുമകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )