അലക്ഷ്യമായി വാഹനമോടിച്ചു; വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും
ആലപ്പുഴ: അലക്ഷ്യമായി വാഹനം ഓടിച്ചതിന് വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. ആർടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആർടിഒ രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആർടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് വീഡിയോ ഇട്ടത് വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം. ആർടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്.
CATEGORIES Kerala