പതഞ്ജലിക്കെതിരായ നടപടി; രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം:സുപ്രീം കോടതി

പതഞ്ജലിക്കെതിരായ നടപടി; രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം:സുപ്രീം കോടതി

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച കാരണത്താല്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടഞ്ഞ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം എടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രീംകോടതി. വിവരം സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നല്‍കിയ കേസില്‍ 14 പതഞ്ജലി ഉല്‍പന്നങ്ങളുടെ വില്‍പ്പന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഭാവിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് പതഞ്ജലി കോടതിയില്‍ അറിയിച്ചു. ഇവ ലംഘിച്ചതിനെ തുടര്‍ന്ന് പതഞ്ജലിയുടെ സഹസ്ഥാപകന്‍ ബാബാ രാംദേവ്, എം.ഡി. ആചാര്യ ബാലകൃഷ്ണ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. വാദത്തിനിടെ 14 മരുന്നുകളും കൗണ്ടറില്‍ ലഭ്യമാണെന്ന് ഐ.എം.എക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു തുടര്‍ന്നാണ് സൂപ്രീംകോടതി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനേട് ആവശ്യം ഉന്നയിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )