സൈന്യത്തെയും മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ കേസ്

സൈന്യത്തെയും മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ കേസ്

തിരുവല്ല: ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്‌സി (42) നെതിരെയാണ് പൊലീസ് കേസെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ചുള്ള പോസ്റ്റുകളാണ് കേസിന് ഇടയാക്കിയത്.

‘ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ. അതൊക്കെ ചെയ്യാൻ ഇന്ത്യയിൽ മോഹൻലാലിനേ പറ്റത്തുള്ളൂ. യൂണിഫോം വലിയ സംഭവമായിപ്പോയി. മോഹൻലാൽ ആളുകൊള്ളാം. യൂണിഫോം ഒരു വിഷയമാക്കി കളഞ്ഞു’- എന്നാണ് അജു പറഞ്ഞത്. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പരാതി നൽകുകയായിരുന്നു. വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള അധിക്ഷേപ പരാമർശം നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഒളിവിൽപോയ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. ഇയാളുടെ യൂട്യൂബ് അക്കൗണ്ടിനെതിരെ മുമ്പും പരാതികളുയർന്നിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )