ഔദ്യോഗിക വസതിയൊഴിഞ്ഞ് കെജ്‌രിവാള്‍; എ.എ.പി ബംഗ്ലാവിലേക്ക് താമസം മാറ്റി

ഔദ്യോഗിക വസതിയൊഴിഞ്ഞ് കെജ്‌രിവാള്‍; എ.എ.പി ബംഗ്ലാവിലേക്ക് താമസം മാറ്റി

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ കെജ്രിവാൾ ഇറങ്ങിയത്. 2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു താമസം.

എഎപിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ അഷോക് മിത്തലിന് നല്‍കിയിരുന്ന വസതിയിലേക്കായിരിക്കും കെജ്‌രിവാള്‍ താമസം മാറുക. ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചതോടെ നിരവധി എഎപി നേതാക്കള്‍ തങ്ങളുടെ വസതി വിട്ടുതരാമെന്ന ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നിരുന്നു.

ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്നാണ് കെജ്രിവാൾ അറിയിച്ചിരുന്നത്. സെപ്റ്റംബർ 13നാണ് അഴിമതി കേസിൽ അറസ്റ്റിലായിരുന്ന കെജ്‌രിവാള്‍ പുറത്തിറങ്ങയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )