രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം രണ്ടാമത്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം രണ്ടാമത്

ഡല്‍ഹി: വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാതിരിക്കുക എന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്. ഇപ്പോഴിതാ രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയതായാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നതില്‍ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

2023 ജൂലായ്-ജൂണ്‍ 2024 സമയത്തെ റിപ്പോര്‍ട്ടാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണെന്നും സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരില്‍ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നില്‍ ഗുജറാത്ത്.

ദേശീയതലത്തില്‍, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷന്‍മാരില്‍ 9.8 ശതമാനവും സ്ത്രീകളില്‍ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തില്‍ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. കേരളത്തിന് പുറമെ, ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (33.6%), നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തൊഴിലില്ലായ്മ നിരക്കില്‍ മുന്നിലാണ്.

നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ തൊഴിലില്ലായ്മ(14.7%), ഗ്രാമപ്രദേശങ്ങളില്‍ 8.5% ആണ് നിരക്ക്. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴില്‍രഹിതരായി തുടരുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലും തൊഴിലില്ലായ്മ അതിരൂക്ഷമാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )