എം ആര്‍ അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കും

എം ആര്‍ അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍, മുന്‍ എസ് പി സുജിത് ദാസ് എന്നിവര്‍ക്കെതിരായുള്ള വിജിലന്‍സ് അന്വേഷണം ഉടനാരംഭിക്കും. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.
ആദ്യ ഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുക.

വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എസ് പി ജോണ്‍ കുട്ടിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ പി വി അന്‍വ്വര്‍ എം എല്‍ എ യുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. അതേസമയം, അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കുകയോ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )