ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ മലായാളി ബന്ധം; അന്വേഷണം ഊര്‍ജിതം

ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ മലായാളി ബന്ധം; അന്വേഷണം ഊര്‍ജിതം

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്.

നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ദരിച്ചുള്ള വാർത്ത.

പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് സംശയിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ 39 കാരനായ റിൻസനെ കാണാനില്ലെന്നാണ് വിവരം.

പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നോർവെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം.

ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റിയാന ആര്സിഡിയാക്കോനോ ബാര്സോണിക്ക് 1.3 മില്ല്യണ് പൗണ്ട് ഏകദേശം 12.4 കോടി രൂപ റിന്സണ് കൈമാറിയിരുന്നു. ഓസ്ലോ പോലീസ് ഡിസിട്രിക്ട് അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഓസ്ലോയിലെ ഇയാളുടെ അപ്പാര്ട്ട്മെന്റ് നാളുകളായി ആള്താമസമില്ലാതെ കിടക്കുകയാണ്. ഇയാളെ മാസങ്ങളായി കാണാന് ഇല്ലെന്ന് അയല്വാസികള് പറഞ്ഞതായി ടിഡിപിഇഎല് റിപ്പോര്ട്ടു ചെയ്തു.കാന്സര് രോഗികള്ക്ക് ദാനം ചെയ്യാനായി ഇയാള് മുടി നീട്ടി വളര്ത്തിയിരുന്നതായും സംശയസ്പദമായി ഒന്നും തോന്നിയിട്ടില്ലെന്നും ഇയാളുടെ സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

തായ് വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്.

രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്ചയായിരുന്നു ലെബനനില് ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്ലെസ് കമ്മ്യൂണിക്കേഷന് ഡിവൈസായ ആയിരക്കണക്കിന് പേജര് ഉപകരണങ്ങള് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്  12 പേര് കൊല്ലപ്പെട്ടപ്പോള് മൂവായിരത്തോളം പേര്ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില് കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി വയര്ലെസ് കമ്മ്യൂണിക്കേഷന് ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില് 

20 മരണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെടുകയും 450 ലേറെ പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. 3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് അനുമാനം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )