സ്കൂട്ടർ വാങ്ങിയതിന് പിന്നാലെ തകരാര്‍; ഒല ഷോറൂമിന് തീയിട്ട് യുവാവ്, അറസ്റ്റില്‍
ബെംഗളൂരു: അടുത്തിടെ വാങ്ങിയ ഇ-സ്‌കൂട്ടറിന്റെ സേവനം തൃപ്തകരമല്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ടു. സംഭവത്തില്‍ മുഹമ്മദ് നദീം (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.
മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസമാണ് സ്‌കൂട്ടര്‍ വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വാഹനത്തിന്റെ ബാറ്ററിയിലും ശബ്ദത്തിലും പ്രശ്‌നങ്ങളുണ്ടായതായി കണ്ടെത്തി. ഇത് പരിഹരിക്കണമെന്ന് നദീം ഷോറൂമിലെത്തി ആവശ്യപ്പെട്ടുവെങ്കിലും ഷോറൂം അധികൃതര്‍ ഇതില്‍ നടപടി കൈക്കൊണ്ടില്ല. പല തവണ ഷോറൂമിലെത്തി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഇന്നലെ ഷോറൂമിലെത്തിയ നദീം കസ്റ്റമര്‍ സര്‍ട്ട് എക്‌സിക്യൂട്ടീവുമായി വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ഷോറൂം കത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഷോറൂമിലുണ്ടായിരുന്ന ആറ് വാഹനങ്ങളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു.