പിവി അന്‍വറിന്റെ ആരോപണത്തില്‍ നിറം മങ്ങി കേരളാ പോലീസ് ; മലപ്പുറം പോലീസില്‍ അഴിച്ചുപണി
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണിയുമായി സംസ്ഥാന സര്‍ക്കാര്‍. പിവി അന്‍വര്‍ പോലീസ് സമ്മേളന വേദിയില്‍ വച്ച് അപമാനിച്ച മലപ്പുറം എസ്പി എസ് ശശിധരനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഏറെ വിവാദമായ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്പി ബെന്നിയേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്.
ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് ആയിരിക്കും പുതിയ മലപ്പുറം എസ്പി. അതേസമയം, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.
മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറം പോലീസിനെതിരെ വിവിധ വിവാദ സംഭവങ്ങള്‍ ആയിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ലൈംഗികാരോപണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആയിരുന്നു പിന്നീട് മലപ്പുറം പോലീസിനെതിരെ ഉയര്‍ന്നിരുന്നത്.
സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് ചില പ്രശ്‌നങ്ങള്‍ മറ നീക്കി പുറത്തേക്ക് വരുന്നത്. പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തിയത്.