സൂറത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

സൂറത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സൂറത്തിലെ റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ബിസിനസ് ആവശ്യത്തിനായിട്ടാണ് രഞ്ജിത്ത് ഇന്നലെ കോട്ടയത്ത് നിന്ന് സൂറത്തിലെത്തിയത്. ഹോട്ടലിലെത്തിയ ശേഷം ചെക്കിന്‍ ചെയ്തതിന് പിന്നാലെ ടൗണിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ലിഫ്റ്റ് തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )