ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് മാറ്റിയെഴുതുന്നതിന്റെ ഭാഗമായാണ് നീക്കം. ബംഗ്ലാദേശ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്.

ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്യാന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.

സര്‍ക്കാര്‍വിരുദ്ധ ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട ഹസീന ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ്. ഇതിന് പിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാലഭരണാധികാരിയായി സാമ്പത്തിക നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )