അഴിമതിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യുടെ അഴിമതി കേസ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലേക്ക്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഗവര്‍ണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കാനുള്ള ഹര്‍ജി കെപിസിസി ലീഗല്‍ സെല്‍ തയ്യാറാക്കി. വാദത്തിനായി കപില്‍ സിബലോ മനു അഭിഷേക് സിംഗ്‌വിയോ എത്തിയേക്കും.
സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹര്‍ജിയും ഇന്ന് സിദ്ധരാമയ്യ നല്‍കുന്ന ഹര്‍ജിയും ചേര്‍ത്താകും കര്‍ണാടക ഹൈക്കോടതി പരിഗണിക്കുക. വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി – ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് പ്രതിഷേധിക്കും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിഷേധം.ഇന്ന് രാവിലെ 11 മണിക്ക് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ സിദ്ധരാമയ്യക്ക് പിന്തുണയുമായി സംസ്ഥാനവ്യാപക പ്രതിഷേധമുണ്ട്.