രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷ്; ബജറംഗ് പൂനിയ

രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷ്; ബജറംഗ് പൂനിയ

ഡൽഹി: പാരിസ് ഒളിംപിക്സ് ​ഗുസ്തിയിലെ അയോഗ്യതയ്ക്കെതിരായി ഇന്ത്യൻ താരം വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീൽ തള്ളിയതിൽ പ്രതികരണവുമായി ബജറം​ഗ് പൂനിയ. വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടുവെന്ന് താൻ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോൾ വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു. ലോകത്തിന്റെയും ഇന്ത്യയുടെയും ചാമ്പ്യൻ. ഈ രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷെന്നും ബജറം​ഗ് പൂനിയ വിശേഷിപ്പിച്ചു.

ആർക്കാണ് മെഡലുകൾ വേണ്ടത്. അവർക്കെല്ലാം 15 രൂപ നൽകി മെഡൽ വാങ്ങാമെന്നും വിനേഷിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ബജറം​ഗ് പൂനിയ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. ഇന്നലെയാണ് പാരിസ് ഒളിംപിക്‌സ് ഗുസ്തി 50 കിലോ​ഗ്രാം വിഭാഗത്തിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളിയത്. ഇന്ത്യൻ ഒളിംപിക്സ് അധികൃതരെ അപ്പീൽ തള്ളിയ വിവരം അറിയിക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )