നവജാത ശിശുവിന്റെ മരണത്തിൽ മാതാവും സുഹൃത്തും റിമാൻഡിൽ

നവജാത ശിശുവിന്റെ മരണത്തിൽ മാതാവും സുഹൃത്തും റിമാൻഡിൽ

ആലപ്പുഴ: ചേർത്തല തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡിൽ. യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരിൽ യുവതിയെയും സുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച സുഹൃത്ത് അശോക് ജോസഫ് കസ്റ്റഡിയിലുണ്ട്. അതേസമയം കുഞ്ഞിൻ്റ പോസ്റ്റ്മോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൂർത്തിയായി. ഇന്നലെയാണ് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന്, പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതായി സമ്മതിച്ചു. കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ ആൺസുഹൃത്തിനാണ് കൈമാറിയത്. ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ‌സുഹൃത്തിന് കൈമാറിയതായും മൃതദേഹം ഇയാൾ മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

യുവതിയുടെയും ആൺസുഹൃത്തിന്റേയും മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ പോസ്റ്റ്മോട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിനിടയിൽ മരിച്ചതാണോ എന്ന വിവരം സ്ഥിരീകരിക്കാനാവൂ. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )