വയനാട് ഉരുൾപൊട്ടൽ; ഞായറാഴ്ചയും ജനകീയ തിരച്ചിൽ നടക്കുമെന്ന് മുഹമ്മദ് റിയാസ്

വയനാട് ഉരുൾപൊട്ടൽ; ഞായറാഴ്ചയും ജനകീയ തിരച്ചിൽ നടക്കുമെന്ന് മുഹമ്മദ് റിയാസ്

മുണ്ടക്കൈ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഞായറാഴ്ചയും ജനകീയ തിരച്ചിൽ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ‘ജനങ്ങളുടെ നിർദേശം വളരെ പ്രധാനപ്പെട്ടതാണ്. അതെല്ലാം സ്വീകരിക്കും. അത് കണക്കിലെടുത്താണ് തിരച്ചിൽ നടത്തുന്നത്. നിലവിലുള്ള തിരച്ചിൽ അതുപോലെ തുടരും. ചാലിയാറിൽ പൊലീസ് തലവൻമാരുടെയും പുഴയുടെ സ്വഭാവം അറിയുന്ന നാട്ടുകാരുടെയും നേതൃത്വത്തിൽ തിരിച്ചിൽ അതുപോലെ തുടരും. അതൊരു ജനകീയ സംവിധാനമായി തുടരും..’.മന്ത്രി പറഞ്ഞു.

ഇന്ന് വരുന്ന കേന്ദ്രസംഘത്തെ കാണുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സർക്കാറിന്റെ ആവശ്യവും അവരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാൽ ഇന്ന് ജനകീയ തിരച്ചിൽ 11 മണിയോടെ അവസാനിപ്പിക്കും. ഇന്ന് നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുൾപ്പെടെ പങ്കെടുക്കുന്നുണ്ട്.131 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.ഇതിൽ കൂടുതൽ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂൾ റോഡ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം, പ്രധാനമന്ത്രി നാളെ 11.55 ന് വയനാട് എത്തും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )