29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണന്‍ (26)- നെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാപിന്റേയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്‌പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകുംവഴി പോലീസ് ജീപ്പിനുള്ളിലും പ്രതി അക്രമാസക്തനായതായി പൊലീസ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )