ചിക്കന്‍വിഭവങ്ങൾ സുരക്ഷിതമാണോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

ചിക്കൻ വിഭവങ്ങൾ സുരക്ഷിതമാണോഎന്നറിയാൻ സംസ്ഥാനവ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിക്കൻ ഉപയോഗിച്ച് നിർമ്മിക്കുന്ന വിഭവങ്ങളിൽ നിറത്തിനായി അളവിൽകൂടുതൽ കൃത്രിമ വസ്തുക്കൾ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. അതേസമയം ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രിവ്യക്തമാക്കി .

പ്രധാനമായും അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.അതേസമയം 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വെലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം അടിസ്ഥാനമാക്കി ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. കൂടാതെ 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )