ചാരുഹാസൻ ആശുപത്രിയിൽ; സുഖം പ്രാപിക്കട്ടെയെന്ന് സുഹാസിനി

ചാരുഹാസൻ ആശുപത്രിയിൽ; സുഖം പ്രാപിക്കട്ടെയെന്ന് സുഹാസിനി

ഉലകനായകൻ കമൽഹാസന്റെ സഹോദരനും അഭിനേതാവും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ. മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പുറത്തുവിട്ടത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കൽ സ്റ്റേകേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പെൺമക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു’വെന്ന് -സുഹാസിനി കുറിച്ചു.

തമിഴ് കൂടാതെ കന്നട, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്നു ചാരുഹാസൻ. വക്കീലായിരുന്നു. കൂടാതെ മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )