കോവിഡ് പരിശോധനയിൽ പിശക് വിദേശയാത്ര മുടങ്ങിയയുവാവിന് 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കോവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധനാഫലത്തിൽ തെറ്റ് വരുത്തിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. വിദേശത്തേക്ക് പോകുന്നതിനായി യുവാവ് നടത്തിയ കൊവിഡ് പരിശോധനാ ഫലം തെറ്റായി നൽകിയിരുന്നു . ഇതുമൂലം പരാതിക്കാരന്റെ യാത്ര തടസ്സപ്പെട്ടു . എന്നാൽ വിമാന ടിക്കറ്റ് നിരക്ക് ആയ 1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് ഇതേത്തുടർന്നുള്ള വിധി.
അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്കാൻസിനുമാണ് ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.അതേസമയം തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പലിശ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.ഇതുകൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവു നൽകാനും ഉത്തരവിട്ടു .
CATEGORIES Kerala