സംസ്ഥാനത്ത് രണ്ടുദിവസം ദുഃഖാചരണം നടത്തും; പതാക താഴ്ത്തിക്കെട്ടും

സംസ്ഥാനത്ത് രണ്ടുദിവസം ദുഃഖാചരണം നടത്തും; പതാക താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല എന്നീ പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും വസ്തുവകകൾക്ക് നാശമുണ്ടായതിലും സംസ്ഥാന സർക്കാർ അതീവ ദു:ഖം പ്രകടിപ്പിച്ചു.

അതോടനുബന്ധിച്ച് സംസ്ഥാന വ്യാപമായി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി.

ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )